കമല്‍ഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യന്‍ 2 ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോള്‍ ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. അന്തരിച്ച മലയാളി താരം നെടുമുടി വേണുവിന്റെ സാന്നിധ്യവും ടീസറിലുണ്ട്.
2001-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇത്. കല്‍ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ സേനാപതി എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നെടുമുടി എത്തിയത്. വിഎഫ്എക്‌സിലൂടെയാണ് നെടുമുടിയെ ചിത്രത്തിലേക്ക് തിരിച്ചെത്തിച്ചത്.
ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 2020ല്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും പലകാരണങ്ങള്‍കൊണ്ട് തടസപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും കോവിഡുമെല്ലാം പ്രതിസന്ധിയിലാണ്. കമല്‍ഹാസന്റെ വിക്രം വമ്പന്‍ വിജയമായതിനു പിന്നാലെയാണ് ഇന്ത്യന്‍ 2 ഷൂട്ടിങ് പുനഃരാരംഭിച്ചത്.
Home Lifestyle Entertainment ആരാധകര്‍ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍-2… ടീസര്‍ പുറത്തിറങ്ങി…. വിഎഫ്എക്‌സിലൂടെ നെടുമുടി വേണുവിനെ ചിത്രത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നു