മമ്മൂട്ടി നടത്തിയ സംഭാഷണം… വിന്‍സി അലോഷ്യസ് പേരുമാറ്റി

Advertisement

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ് തന്റെ പേരില്‍ ചെറിയൊരു മാറ്റം വരുത്തി. അതിനു കാരണമായത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി നടത്തിയ ഒരു സംഭാഷണവും.
വിന്‍സി എന്ന പേര് വിന്‍ സി എന്നു പിരിച്ചാണ് മമ്മൂട്ടി തന്നെ അഭിസംബോധന ചെയ്തതെന്ന് നടി പറയുന്നു. അത് ഇഷ്ടപ്പെട്ടതു കൊണ്ട് Win C എന്നിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പേര് പരിഷ്‌കരിച്ചിരിക്കുകയാണ്. ഇനി എല്ലാവരും തന്നെ അങ്ങനെ വിളിച്ചാല്‍ മതിയെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. പ്രൊഫൈലുകളില്‍ പേരു മാറ്റിയതിനൊപ്പം നല്‍കിയ കുറിപ്പിലാണ് വിശദീകരണം.