അനിയന്‍ കാര്‍ത്തിയെ കുറിച്ചുള്ള സൂര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

Advertisement

തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളാണ് താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും. അനിയനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.
‘കാര്‍ത്തി അഭിനയിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാന്‍ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോള്‍ ചെറിയ അസൂയ തോന്നും.
കാര്‍ത്തിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്.
പരുത്തിവീരന്‍, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്‌തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്”, സൂര്യ പറഞ്ഞു.

Advertisement