നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു… ചിത്രങ്ങള്‍ പങ്കുവച്ച് താരം

Advertisement

നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് റണ്ണര്‍ ആപ്പായിരുന്നു തരിണി. ഏറെ വര്‍ഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് കാളിദാസും താരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്.
പ്രതിശ്രുത വധുവുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങള്‍ കാളിദാസ് ജയറാം പങ്കുവച്ചു. ‘വി ഗോട്ട് എന്‍ഗേജ്ഡ്’ എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. അനുപമ പരമേശ്വരന്‍, ശ്രുതി ഹാസന്‍, നൈല ഉഷ, രജിഷ വിജയന്‍, മഞ്ജിമ മോഹന്‍, നിക്കി ഗല്‍റാണി, നമിത, പ്രിയാമണി, ശിവദ, ശാന്തനു തുടങ്ങി തമിഴ്-മലയാളം ഇന്‍ഡസ്ട്രിയിലെ നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.
ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയില്‍ തിരക്കുള്ള താരമായി നിറഞ്ഞു നില്‍ക്കുന്ന യുവനായകന്മാരില്‍ ഒരാളാണ് കാളിദാസ് ജയറാം. സത്യന്‍ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നായകനായി എത്തിയത്. ഇപ്പോള്‍ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്.

Advertisement