തിരുവനന്തപുരം . സിനിമാപ്പൂരത്തിന് ഒരുങ്ങാം ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്‌സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ പത്തു മണി മുതൽ ആരംഭിക്കും.ഐ എഫ് എഫ് കെ യു ടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് വഴിയോ ടാഗോർ തിയേറ്ററിലെ ഫെസ്റ്റിവൽ ഓഫീസ് വഴിയോ രജിസ്ട്രേഷൻ നടത്താം. അതേ സമയം 18 ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ ഡെലിഗേറ്റ് ഫീസ് ഈടാക്കുന്നത്.
സിനിമാ പൂരത്തിന് കൊട്ടുയരുന്നു. ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇനി ഏതാനും നാളുകൾ. ഡിസംബർ എട്ട് മുതൽ പതിനഞ്ച് വരെയാണ് മേള. ഇന്ന് രാവിലെ പത്ത് മണി മുതൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിക്കും.മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ വഴിയും https://www.iffk.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് വഴിയും രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർത്ഥികൾക്ക് 590 രൂപയുമാണ് ഫീസ്. പതിനെട്ട് ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ മേളയിലുണ്ട്. തലസ്ഥാനത്തെ 15 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക.ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ തുടങ്ങിയവ പ്രദർശിപ്പിക്കും.ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ്, ഹോമേജ്, കാലിഡോസ്കോപ് തുടങ്ങിയ വിവിധ പാക്കേജുകളായാണ് സിനിമകൾ പ്രദർശിപ്പിക്കുക .ഇത്തവണ കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളുടെ വലിയ നിര തന്നെ ഒരുക്കിയിട്ടുണ്ട് .കെനിയന്‍ സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് അവാർഡ് സിനിമ പുരസ്കാരം നൽകും.മേളയുടെ ആദ്യ ദിനം നിശാഗന്ധിയില്‍ വിപുലമായ ചടങ്ങുകളോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികളും നടക്കും
.
Home News Breaking News സിനിമാപ്പൂരത്തിന്റെ കൊട്ടുണർന്നു : ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്‌സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നു മുതൽ