ആരാധകര്‍ കാത്തിരുന്ന ‘ആടുജീവിതം’ ഒടുവില്‍ തിയേറ്ററുകളിലേക്ക്…. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റം

Advertisement

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമ ‘ആടുജീവിതം’ ഒടുവില്‍ തിയേറ്ററുകളിലേക്ക്. നാലര വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ് അവസാനിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ‘ആടുജീവിതം’ സിനിമയുടെ റിലീസിനെ കുറിച്ച് യാതൊരു വിവരങ്ങളും ഇതുവരെ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ വമ്പന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.
സിനിമ എന്ന് തിയേറ്ററുകളില്‍ എത്തുമെന്ന ചോദ്യത്തിന് റിലീസ് തീയതി ഈ മാസം 30ന് 4ന് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. പ്രതീക്ഷയെ പുനര്‍നിര്‍വചിക്കുന്നു എന്നാണ് റിലീസ് തീയതി പ്രഖ്യാപനത്തേക്കുറിച്ചുള്ള വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.