ഇനിമുതല്‍ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍…. ഫിറോസ് ഖാനുമായി വേര്‍പിരിയുന്നുവെന്ന് സജ്‌ന

Advertisement

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹമോചിതരാകുന്നു. ഇരുവരും പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങള്‍ക്കിടെയിലുള്ള പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും സജ്‌ന വ്യക്തമാക്കി. ബിഗ് ബോസിന് പുറമെ ടെലിവിഷന്‍ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയരായ താരങ്ങളായിരുന്നു ഫിറോസും സജ്‌നയും.
അതേസമയം ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടായെന്നും സജ്ന പറയുന്നു. കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നും സജ്‌ന തുറന്നു പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ മക്കള്‍ തന്നോടൊപ്പമാണെന്നും തന്റെ പേര് ഇനിമുതല്‍ സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍ എന്നാണെന്നും സജ്‌ന അഭിമുഖത്തില്‍ കൂട്ടി ചേര്‍ത്തു.

Advertisement