ജയറാം-പാര്‍വതി താരദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുകയാണ്. ഒരു മാസം മുമ്പാണ് ജയറാമിന്റെ മകനും നടനുമായ കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മോഡലിങ് രംഗത്ത് സജീവമായ താരണിയാണ് കാളിദാസിന്റെ ജീവിത സഖി. കാളിദാസ്-താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.
കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് കൊണ്ടുവന്നത്. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് സൂചന. ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
