‘പട്ടിണി കിടക്കാൻ കുഴപ്പമില്ല, സെക്സ് ഇല്ലാതെ പറ്റില്ല’; വൈറലായി സാമന്തയുടെ വാക്കുകൾ!

Advertisement

തെന്നിന്ത്യന്‍ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് താരം. പതിനാല് വർഷത്തെ കരിയറിൽ ഒട്ടനവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് സാമന്ത.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവിതത്തിൽ ഉയർച്ച താഴ്ചകളിലൂടെയാണ് സാമന്ത കടന്നുപോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം പലവിധ പ്രശ്നങ്ങളിലൂടെയാണ് നടി കടന്നുപോകുന്നത്. വിവാഹമോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം നടി അനുഭവിച്ചു. സാമന്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരെ പുറത്തുവന്നിരുന്നു.

വിവാഹമോചനത്തിന്റെ വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് അസുഖത്തിന്റെ രൂപത്തിൽ അടുത്ത പ്രശ്‌നം കടന്നുവരുന്നത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു സാമന്തയെ ബാധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്ത് അതിന്റെ ചികിത്സയുമായി മുന്നോട്ട് പോവുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. ഇടയ്ക്ക് പുതിയ ചിത്രങ്ങളും യാത്ര വിശേഷങ്ങളുമൊക്കെ സാമന്ത ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.

അതിനിടെ ഇപ്പോഴിതാ സാമന്തയുടെ പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 2017ൽ ജെഎഫ്ഡബ്ല്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം സെക്‌സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഭക്ഷണം അല്ലെങ്കില്‍ സെക്‌സ്? ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനായിരുന്നു സാമന്തയുടെ മറുപടി.

സെക്‌സ് എന്നാണ് സാമന്ത പറഞ്ഞത്. ‘എനിക്ക് എപ്പോള്‍ വേണമെങ്കിലും പട്ടിണി കിടക്കാൻ കഴിയും’ എന്നും സാമന്ത പറഞ്ഞു. പലരും സെക്സിനെ കുറിച്ച് തുറന്നുപറയാൻ മടിക്കുന്ന സമയത്ത് യാതൊരു ഇന്‍ഹിബിഷനും ഇല്ലാതെ, വളരെ ബോള്‍ഡായി, സെക്‌സിനെ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ടു നൽകിയ മറുപടിക്ക് സാമന്തയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ‘സാം റിയലാണ്, ലൈംഗികത തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റ്?’ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.