‘വെറും ശരീരം കാണിക്കൽ മാത്രം, നീ ഒട്ടും സുന്ദരിയല്ല’; മഞ്ജു പിള്ളയുടെ മകളെ ആക്ഷേപിച്ച് കമന്റ്, മറുപടി

Advertisement

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. മോഡലായ ദയ ​ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്നെ വിമർശിച്ചുകൊണ്ടുള്ള കമന്റിന് ദയ നൽകിയ മറുപടിയാണ്.

‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ – എന്നായിരുന്നു കമന്റ്. കമന്റും കമന്റിട്ടയാളുടെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ദയ മറുപടി നൽകിയത്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുന്നു- എന്നായിരുന്നു ദയയുടെ മറുപടി.

മോഡലിങ് രംഗത്ത് സജീവമായ ദയ ഇപ്പോൾ ഇറ്റലിയിൽ പഠിക്കുകയാണ്. തന്റെ മോഡലിങ് ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ബോൾഡ് ചിത്രങ്ങൾ ദയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്.

Advertisement