ഭാവനയെ കാണാന്‍ തമിഴകത്തിന്റെ സ്വന്തം അജിത് കുമാര്‍ എത്തി… സൗഹൃദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ

Advertisement

മലയാളികളുടെ പ്രിയതാരം ഭാവനയെ കാണാന്‍ തമിഴകത്തിന്റെ സ്വന്തം അജിത് കുമാര്‍ എത്തി. ഭാവന നായികയാവുന്ന പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ഭാവനയെ കാണാന്‍ അജിത്ത് എത്തിയത്. അസര്‍ബൈജാനിലാണ് പിങ്ക് നോട്ടിന്റെ ചിത്രീകരണം. ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2010ല്‍ പുറത്തിറങ്ങിയ അസല്‍ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായിരുന്നു ഭാവന.
മലയാളത്തിലും മറ്റുഭാഷകളിലുമായി ഒരുപിടി ചിത്രങ്ങളാണ് ഭാവനയുടേതായി പുറത്തുവരാനിരിക്കുന്നത്.