വൈകുന്നേരത്തെ കടൽ , ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചു

Advertisement

ആദർശ് എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന വൈകുന്നേരത്തെ കടൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശിപ്പിച്ചു.
സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, അഭിനേതാക്കളായ ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, സ്വാസിക, മറീന മൈക്കിൾ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ശ്രീപുരം മൂവീസ്, എ റ്റു വി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആർ.കെ നായർ, സൂരജ്, വി എസ് വിജയലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ലാൽജി കട്ടിപ്പറമ്പൻ ആണ് നിർവഹിച്ചിരിക്കുന്നത്.

ഗീതി സംഗീത, വൈജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൻ്റെ ക്യാമറ ശ്രീജിത്ത് ജി നായർ നിർവഹിച്ചിരിക്കുന്നു. സംഗീതം ഗോപി കൃഷ്ണൻ, എഡിറ്റിംഗ് ഗിരീഷ് സി മോഹൻ. ആലാപനം നിമ്യ ലാൽ. അസോസിയേറ്റ് ഡയറക്ടർ അഭിരാജ്. അഖിലേഷ് ഈശ്വർ, അരുൺ പുനലൂർ, സിദ്ധാർത്ഥ് കൃഷ്ണ, വൈഷ്ണവി കല്യാണി, ബിജിരാജ്, വിശാൽ റാം, രാജശ്രീ,അഭിലാഷ് ഹുസ്സൈൻ, പ്രിയ ഷൈൻ, ബദരി നാഥ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മേക്ക് അപ്പ് ലക്ഷ്മി ഗായത്രി അജേഷ്, കോസ്റ്റ്യൂം റെജിലാൽ, ഡിസൈൻ ഷിബിൻ സി ബാബു