‘അല്ലിക്കാഭരണമെടുക്കാൻ’ ഓട്ടോയിൽ പോകുന്ന ശോഭന; വീഡിയോ

Advertisement

നടിയും നർത്തകിയുമായ ശോഭനയുടെ ഇൻസ്റ്റാഗ്രാം വീഡിയോകൾ, റീലുകൾ തുടങ്ങിയവ ഏറെ പോപ്പുലർ ആണ്. പ്രിയ താരത്തിനെ കാണുക എന്ന സന്തോഷത്തിൽ ഉപരി, ശോഭനയുടെ യുണീക്ക് ആയ സെൻസ് ഓഫ് ഹ്യൂമർ ആണ് ഇവയുടെ ജനപ്രിയതയ്ക്ക് കാരണം. ഇന്ന് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന വീഡിയോയും അക്കാര്യത്തിൽ വ്യത്യസതമല്ല.

ഒരു പരിപാടിയ്ക്കായി നൃത്തവേഷത്തിൽ ഒരുങ്ങി, ഒരു ഓട്ടോറിക്ഷയിൽ കയറി അവർ പോകുന്ന വീഡിയോ ആണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ‘ഓട്ടോ അണ്ണാ… നാരദ ഗാനസഭയിലേക്ക് വിട്’ എന്ന് കാപ്ഷൻ ചെയ്തിരിക്കുന്ന വീഡിയോയിൽ നാരദഗാനസഭയിൽ ചെന്നൈ മാർഗഴി സംഗീതോത്സവത്തിൻറെ ശോഭന നടത്തിയ നൃത്ത പരിപാടിയുടെ അവസാന ഭാഗവും കാണാം.

‘അല്ലിക്കാഭരണം എടുക്കാൻ പോവുകയാണോ ചേച്ചീ, നകുലൻ എവിടെ?’ എന്ന് തുടങ്ങി മണിച്ചിത്രത്താഴുമായി കണക്റ്റ് ചെയ്ത കമന്റുകൾ മുതൽ ‘ഓട്ടോയിൽ പോയാ എന്താ കുഴപ്പം? ഇത്രയും ഹമ്പിൾ ആണോ ശോഭന? നല്ല ജെസ്ച്ചർ’ തുടങ്ങിയ കമന്റുകൾ വരെ വീഡിയോയ്ക്ക് കീഴിൽ കാണാം. ചെന്നൈയിലെ മഴയിൽ കാർ കേടായിപ്പോയോ ചേച്ചീ എന്ന് ചോദിക്കുന്നവരുമുണ്ട്.