50 കോടി ക്ലബിന്റെ നിറവിൽ നേര്, നേട്ടം വെറും എട്ട് ദിവസത്തിൽ

Advertisement

മോഹൻലാൽ നായകനായ നേരിന് ആഗോള കളക്ഷനിൽ വമ്പൻ റെക്കോർഡ്. മോഹൻലാലിന്റെ നേര് ആഗോളതലത്തിൽ 50 കോടി രൂപയിൽ അധികം നേടിയിരിക്കുകയാണ്.

ഇത്തരമൊരു നേട്ടത്തിൽ എത്തിയത് എട്ട് ദിവസത്തിനുള്ളിൽ ആണ് എന്ന പ്രത്യേകതയുണ്ട്. നേര് ആ സുവർണ നേട്ടത്തിയ വാർത്ത സ്ഥിരീകരിച്ച മോഹൻലാൽ പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും നന്ദിയും പറയുന്നു.