ചലച്ചിത്ര നടന് ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. ഷൈനിന്റ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തനൂജയാണ് ഷൈനിന്റെ പ്രണയിനി. ഷൈന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായി നടന്ന വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസകളുമായി എത്തുന്നത്. ഈ വര്‍ഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.