വമ്പന്‍ മേക്കോവറില്‍ ആസിഫ് അലി…. വൈറലായി ‘ലെവല്‍ ക്രോസ്’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Advertisement

ആസിഫ് അലിയുടെ പുതിയ ചിത്രമായ ‘ലെവല്‍ ക്രോസ്’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു. ചിത്രത്തില്‍ വലിയ മേക്കോവറുമായാണ് താരം എത്തുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരില്‍ ഒരാളായ അര്‍ഫാസ് അയൂബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവല്‍ ക്രോസ്. ഷറഫുദ്ദീനും അമല പോളിനുമൊപ്പം പോസ്റ്ററില്‍ മൂന്നാമനായാണ് ആസിഫ് അലി എത്തുന്നത്.
ആസിഫ് അലിയും ഷറഫുദീനും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക.