തന്റെ രണ്ടാമത്തെ മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പേളിമാണി കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Advertisement

നടിയും അവതാരകയുമൊക്കെയായി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി തിളങ്ങുന്ന പേളി മാണി ഇന്നലെയാണ് തന്റെ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷമാണ് പേളിമാണി ആരാധകര്‍ക്കായി പങ്കുവച്ചത്. ഈ നിമിഷം എന്നും ഓര്‍മിക്കും എന്നാണ് പേളി കുറിച്ചത്. മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു പോസ്റ്റ്.
ഒന്‍പത് മാസത്തിനു ശേഷം, അവസാനം ഞങ്ങള്‍ പരസ്പരം കണ്ടു. ആദ്യമായി അവളെ കയ്യിലെടുത്ത നിമിഷം. മൃദുലമായ തൊലിയും ചെറിയ ഹൃദയമിടിപ്പും ഞാന്‍ എന്നും ഓര്‍ക്കും. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണത്. ആനന്ദ കണ്ണീര്‍ പൊഴിഞ്ഞു. ഇന്ന് ഞാന്‍ മറ്റൊരു പെണ്‍കുഞ്ഞിന്റെ കൂടെ അമ്മയാണ്. ശ്രീനി പറഞ്ഞു നിങ്ങള്‍ എല്ലാവരും സ്നേഹവും പ്രാര്‍ത്ഥനകളും അയച്ചെന്ന്. അത് എന്റെ ഹൃദയം നിറച്ചു. എന്റെ കുഞ്ഞ് കുടുംബത്തെ എത്രത്തോളമാണ് നിങ്ങള്‍ സ്നേഹിക്കുന്നത്. എല്ലാവര്‍ക്കും നന്ദി. എല്ലാവരേയും ഞാന്‍ സ്നേഹിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തില്‍ ഞങ്ങളുടെ കുഞ്ഞ് സുരക്ഷിതയാണെന്ന് എനിക്കറിയാം.- പേളി കുറിച്ചു.

Advertisement