സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്

Advertisement

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ശ്രേയസ് മോഹന്റെ വധുവായി ഭാഗ്യ ജീവിതം ആരംഭിക്കുമ്പോള്‍, ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹം. ജനുവരി മാസം 17നാണ് ഭാഗ്യയുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി നടന്ന മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.
മകള്‍ക്ക് വളരെ സന്തോഷത്തോടെ മധുരം നല്‍കുന്ന രാധികയെയും സുരേഷ് ഗോപിയെയും ചിത്രങ്ങളില്‍ കാണാം. വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ വേളയിലാണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രൗഢ ഗംഭീര വിവാഹപാര്‍ട്ടി സുരേഷ് ഗോപി പ്ലാന്‍ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരന്‍ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വര്‍ഷം, സുരേഷ് ഗോപിയുടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടത്തിയത്. സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഏറ്റവും മൂത്ത മകളാണ് ഭാഗ്യ സുരേഷ്, ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ് എന്നിവരാണ് അദ്ദേഹത്തിന്റെ മറ്റുമക്കള്‍. ഗോകുലും മാധവും ഇപ്പോള്‍ സിനിമയില്‍ തിരക്കിലാണ്.

Advertisement