ബാഹുബലിയിലൂടെ ഏവരുടെയും മനസ്സില്‍ ഇടം നേടിയ നടനാണ് പ്രഭാസ്. ഇപ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. മാസ് ആക്ഷന്‍ ഇടവേള നല്‍കിക്കൊണ്ട് റൊമാന്റിക് ഹൊറര്‍ ചിത്രവുമായാണ് താരം എത്തുന്നത്. പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെ താരത്തിന്റെ പേരിലെ മാറ്റമാണ് ആരാധകരുടെ കണ്ണില്‍ പതിഞ്ഞത്.
പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എസ്’ കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനം ഇറങ്ങിയ സലാറില്‍ പഴയ പേര് തന്നെയായിരുന്നു. രാജാ സാബ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്.