നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

Advertisement

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ്. ഈ മാസം 26ന് തിരുവനന്തപുരത്താണ് വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.  തിരുവനന്തപുരം സ്വദേശിയാണ് പ്രേം.
മൂവാറ്റുപുഴ സ്വദേശിയായ സ്വാസിക വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്.സിനിമയില്‍ വന്നതിന് ശേഷമാണ് പേര് സ്വാസിക എന്ന് മാറ്റിയത്.