സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് സാക്ഷിയാകുവാന്‍ പ്രധാനമന്ത്രിയെ കൂടാതെ എത്തുന്നത് മലയാളത്തിലെ താരനിര

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തുന്നത് കൂടാതെ മലയാളത്തിലെ താര ചക്രവര്‍ത്തികളായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള ഒരു താര നിര തന്നെയാകും എത്തുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോബോബന്‍, ടൊവിനോ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം. 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ ചടങ്ങ് നടത്തുമെന്നാണ് വിവരം.
ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന റിസപ്ഷന്‍ നടത്തും.