ഇതുവരെ കണ്ടതെല്ലാം പൊയ്.. ഇനി കാണാൻപോകുന്നത് നിജം……മുത്തശ്ശി കഥപോലെ വാലിബൻ….

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി -മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ മലൈക്കോട്ടൈ
വാലിബൻ ഫാന്റസിയുടേയും റിയാലിറ്റിയുടേയും ഘടകങ്ങൾ ഒരേപോലെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിലനേരത്ത് ഒരു മുത്തശ്ശിക്കഥപോലെയാണ് കഥ പറച്ചിൽ. കഥകളിൽ മാത്രം കേൾക്കുന്നതരം പേരുകളാണ് സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും. പീരിയോഡിക് സിനിമകൾക്ക് സമാനമാണ് കഥാപശ്ചാത്തലം. മല്ലയുദ്ധത്തിൽ പങ്കെടുത്ത് തോൽവിയറിയാതെ നാടുകൾതോറും സഞ്ചരിക്കുന്നയാളാണ് വാലിബൻ. അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനുമാണ് ഈ യാത്രയിൽ വാലിബനൊപ്പമുള്ളത്. ഈ യാത്രയിൽ ഒരിടത്തുവെച്ച് വാലിബനും സംഘത്തിനും നേരിടേണ്ടിവരുന്ന അത്യന്തം സംഘർഷാത്മകമായ സംഭവവികാസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
ആദ്യപകുതിയിൽ ആക്‌ഷൻ കൊണ്ട് മോഹൻലാൽ അമ്പരപ്പിക്കുന്നുണ്ട്. വാലിബന്റെ ആശാനായെത്തുന്ന ഹരീഷ് പേരടിയുടെ അഭിനയം ചിത്രത്തിന്റെ നട്ടെല്ലാണ്. ആശാനാണ് വാലിബനെ സൃഷ്ടിച്ചത്. 

Advertisement