ഇനി കാമറയ്ക്കു മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല,പൊട്ടിക്കരഞ്ഞ് ഗോപിക

Advertisement

ഇനി കാമറയ്ക്കു മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല, അത് എന്റെ ഹൃദയം തകര്‍ക്കുന്നു. എന്റെ മുഴുവന്‍ ഹൃദയവും കൊടുത്താണ് അഞ്ജലിയായത്. ഞാന്‍ അഞ്ജലി ആവുന്നത് മിസ് ചെയ്യും
മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരമാണ് ഗോപിക അനില്‍. സ്വാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രമായി എത്തിയാണ് ഗോപിക പ്രേക്ഷക ശ്രദ്ധനേടിയത്.

ചിത്രത്തിലെ ശിവന്‍- അഞ്ജലി ജോഡികള്‍ക്ക് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ സീരിയല്‍ അവസാനിപ്പിച്ചിരിക്കുകയാണ്. സീരിയലിന്റെ അവസാന ഷോട്ടും പൂര്‍ത്തിയാക്കിയ നിമിഷത്തേക്കുറിച്ച് ഗോപിക പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.

ഇനി കാമറയ്ക്കു മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല എന്നത് തന്റെ ഹൃദയം തകര്‍ക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ലൊക്കേഷനിലെ വിഡിയോയ്ക്കൊപ്പമായിരുന്നു ഗോപികയുടെ കുറിപ്പ്. അവസാന രംഗം ചിത്രീകരിച്ചതിനു ശേഷം വികാരാധീനയാവുന്ന ഗോപികയെ ആണ് വിഡിയോയില്‍ കാണുന്നത്. കരഞ്ഞുകൊണ്ട് സഹതാരങ്ങളേയും അണിയറ പ്രവര്‍ത്തകരോട് വിട പറയുകയാണ് ഗോപിക.

ഷൂട്ടിന്‍റെ അവസാനദിവസം , അഞ്ജലിയായുള്ള അവസാനത്തെ ഷോട്ട് ഹൃദയഭേദകമായിരുന്നു. ഇനി കാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല എന്നത് എന്നെ ഹൃദയം തകര്‍ക്കുന്നു. എന്റെ മുഴുവന്‍ ഹൃദയവും കൊടുത്താണ് അഞ്ജലിയായത്. ഞാന്‍ അഞ്ജലി ആവുന്നത് മിസ് ചെയ്യും. എനിക്കു വേണ്ടി മാത്രമാണ് അഞ്ജലി എന്ന കഥാപാത്രത്തെ എഴുതിയത് എന്നാണ് എനിക്ക് തോന്നുന്നത്. അത് എനിക്ക് ഇത്ര മനോഹരമായ യാത്ര സമ്മാനിക്കുമെന്ന് കരുതിയില്ല. അഭിനയിക്കുന്നതിലും അപ്പുറം കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും അഞ്ജലിയെ എനിക്കായി നല്‍കുകയും ചെയ്ത ക്രൂവിന് നന്ദി പറയുന്നു. കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ കുടുംബത്തിലെ ഒരാളായി കാണുകയും ചെയ്ത പ്രേക്ഷകര്‍ക്ക് വലിയ നന്ദി പറയുന്നു. അഞ്ജലി, നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്.- ഗോപിക കുറിച്ചു.

Advertisement