ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പരമ്പരയായ രാമായണം വീണ്ടുമെത്തുന്നു. രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത പരമ്പര 1987-ല്‍ ആണ് ആദ്യമായി സംപ്രേഷണം ചെയ്തത്. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയില്‍ രാമനായി അരുണ്‍ ഗോവിലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനില്‍ ലാഹ്രിയും വേഷമിട്ടു.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് ശേഷം മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തുകയാണെന്നും ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍ വീണ്ടും സംപ്രക്ഷണം ചെയ്യുന്നുമെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ദൂരദര്ശന് അധികൃതര്‍ അറിയിച്ചത്. ‘ഭഗവാന് ശ്രീരാമന് എത്തുന്നു. ഇന്ത്യയിലെ പ്രശസ്ത ഐതിഹാസിക ടെലിവിഷന്‍ പരമ്പരയായ രാമായണം വീണ്ടുമെത്തുന്നു. കാത്തിരിക്കുക’ എന്നായിരുന്നു സമൂഹമാദ്ധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പ്. ഒപ്പം പരമ്പരയുടെ ഒരു വീഡിയോയും പങ്കുവച്ചു.