രാഷ്ട്രീയ പാർട്ടി പ്രഖ്യാപന ശേഷം ആദ്യമായി ആരാധകരുടെ മുന്നിലേക്ക് നടൻ വിജയ്

Advertisement

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നിൽ എത്തി നടൻ വിജയ്. പുതുച്ചേരിയിൽ പുതിയ ചിത്രം ​ഗ്രേറ്റസ്റ്റ് ഓഫി ദി ഓൾ ടൈംസിന്റെ ചിത്രീകരണത്തിനിടെയാണ് താരം ആരാധകരെ കാണാനെത്തിയത്. ആരാധകരെ അഭിവാദ്യമർപ്പിക്കാനായി വിജയ് നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിൽ കയറി. പുഷ്പ വൃഷ്ടി നടത്തിയാണ് ആരാധകർ താരത്തെ സ്വീകരിച്ചത്.
ഷൂട്ടിങ്ങിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയിൽസ് കോംപ്ലക്സിനു മുൻപിൽ താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.