‘ഗ്ലാമര്‍’ വേഷത്തില്‍ പ്രൊമോഷന്‍ പരിപാടിയിലെത്തി…. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ചൈത്ര പ്രവീണ്‍

Advertisement

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ‘ഗ്ലാമര്‍’ വീഡിയോയുടെ പിന്നില്‍ വിശദീകരണവുമായി നടി ചൈത്ര പ്രവീണ്‍. എല്‍.എല്‍.ബി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ചൈത്ര അണിഞ്ഞ സാരിയായിരുന്നു വിവാദത്തിനു കാരണം.
ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുവെന്നും ഗ്ളാമര്‍ രൂപത്തില്‍ പൊതുഇടത്തത്തില്‍ പ്രത്യക്ഷപ്പെട്ടെന്നും വിമര്‍ശനം ഉയര്‍ന്നു. കറുത്ത നെറ്റ് സാരിക്ക് സ്‌കിന്‍ കളര്‍ ബ്ലൗസാണ് ചൈത്ര അണിഞ്ഞിരുന്നത്. എന്നാല്‍, നഗ്നത പ്രദര്ശിപ്പിച്ചാണ് നടി എത്തിയെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം.
വൈറലാകാന്‍ വേണ്ടി മനഃപൂര്‍വം ധരിച്ചതല്ല ആ വേഷമെന്നും അമ്മയുടെ സാരിയും ബ്ലൗസുമാണ് അതെന്നും ചൈത്ര പറയുന്നു. കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണെന്ന കമന്റുകള്‍ ഏറെ വേദനിപ്പിച്ചുവെന്നും ചൈത്ര പറഞ്ഞു.