കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ ആക്ഷേപിച്ചോ? ദിവ്യാ ഉണ്ണി മനസ്സുതുറക്കുന്നു

Advertisement

മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയെ ഒരിക്കല്‍ ഏറെ പ്രശസ്തയായിരുന്ന നടി നിറത്തിന്റെ പേരില്‍ ആക്ഷേപിച്ചിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ അത് ദിവ്യ ഉണ്ണിയാണ് എന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. സംഭവത്തിന്റെ സത്യാവസ്ഥ തനിക്കറിയാമെന്നാണ് താരം പറഞ്ഞത്. ഇതിനോട് പ്രതികരിക്കുന്നതുപോലും കലാഭവന്‍ മണിയോടുള്ള അനാദരവാകും. തെറ്റായ വാര്‍ത്ത പ്രചരിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്
സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷന്‍ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല.
ആ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഇങ്ങനെ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇത്തരം കമന്റുകള്‍ ഞാന്‍ വായിക്കാറില്ല. മറുപടിയും എന്റെ സമയവും അവര്‍ അര്‍ഹിക്കുന്നില്ലായെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

Advertisement