പറ്റിയ ആളെ ഇതുവരെ കിട്ടിയിട്ടില്ല, ഒരുമിച്ച് പോകാന്‍ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടാല്‍ വിവാഹം ചെയ്യണം, ഹണിറോസ്

Advertisement

മലയാളികള്‍ വളരെ പെട്ടെന്ന് സ്‌നേഹിച്ച് നെഞ്ചേിലേറ്റിയ നടിമാരില്‍ ഒരാളാണ് ഹണി റോസ്. മലയാളത്തിലും തമിഴിലും തെലുങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഹണി റോസ്.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് താരം അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

വിവാഹത്തെപ്പറ്റി പ്ലാന്‍ ഉണ്ടെന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഭാവിയില്‍ അതു സംഭവിക്കും എന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.’പറ്റിയ ആളെ ഇതുവരെ കിട്ടിയിട്ടില്ല. ഒരുമിച്ച് പോകാന്‍ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടാല്‍ വിവാഹം ചെയ്യണം. അത് എന്നുണ്ടാവും എന്നൊന്നും അറിയില്ല. സിനിമയാണ് എന്റെ പാഷന്‍. അതിനെ ഇഷ്ടപ്പെടുന്നൊരാളായിരിക്കണം പാര്‍ട്ണര്‍. പിന്നെ എന്നെ നന്നായി ഇഷ്ടപ്പെടണം. എന്നെ ഇഷ്ടപ്പെട്ടാല്‍ സ്വാഭാവികമായി എന്റെ ഇഷ്ടങ്ങളും അദ്ദേഹത്തിന് ഇഷ്ടമാകുമല്ലോ’- ഹണി റോസ് വ്യക്തമാക്കി.

കുട്ടിക്കാലത്തെ പ്രണയത്തെക്കുറിച്ചുളള ഓര്‍മകളും താരം പങ്കുവച്ചു. ആറാംക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഒരു പ്രണയലേഖനം കിട്ടിയിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരാനായി വാനില്‍ കയറിയപ്പോള്‍ ഓടി വന്ന് എന്റെ മടിയിലേക്ക് കത്ത് വലിച്ചെറിഞ്ഞ് പോവുകയായിരുന്നു. ശരിക്കും പ്രണയ ലേഖനങ്ങളൊക്കെ നല്ല രസമാണ്’-ഇന്നും പ്രണയം എന്ന് കേള്‍ക്കുമ്‌ബോള്‍ ആദ്യം മനസ്സില്‍ വരുന്നത് ആ ദിവസമാണെന്നും ഹണിറോസ് പറഞ്ഞു. ‘പത്താംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ് അന്നെനിക്ക് പ്രണയലേഖനം തന്നത്. താരം പറഞ്ഞു.

Advertisement