ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച; ഓപ്പണിംഗ് കളക്ഷന്‍ റെക്കോഡുകള്‍ തകരുമോ….

Advertisement

മമ്മൂട്ടി നായകനായി എത്തുന്ന ഭ്രമയുഗം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്. 3.0 കോടി രൂപ ഭ്രമയുഗം റിലീസിന് കേരളത്തില്‍ നിന്ന് മാത്രമായി നേടും എന്നാണ് പ്രതീക്ഷ. മാസ് സ്വഭാവത്തിലല്ലാത്ത ഒരു ചിത്രമായിരുന്നിട്ടും കളക്ഷനില്‍ നേട്ടമുണ്ടാക്കാന്‍ ഭ്രമയുഗത്തിനാകുന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അര്‍ജുന്‍ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കേരള ബോക്‌സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ദളപതി വിജയ് നായകനായ ലിയോയ്ക്കാണ്. ലിയോ കേരളത്തില്‍ റിലീസിന് 12 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

Advertisement