മമ്മൂട്ടി ചിത്രം ഭ്രമയുഗം ടെലഗ്രാമില്‍

Advertisement

മമ്മൂട്ടി ചിത്രം ഭ്രമയുഗം ടെലഗ്രാമില്‍. ഇന്നലെ തിയറ്ററില്‍ എത്തിയ ചിത്രത്തിന്റെ തിയറ്റര്‍ പ്രിന്റാണ് ടെലഗ്രാമില്‍ പ്രചരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ചിത്രം ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.