നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടന്‍ സുദേവ് വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഗുരുവായൂരില്‍ നിന്നുള്ള വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
2014-ല്‍ ഇറങ്ങിയ ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ആദ്യമായി അഭിനയിച്ച മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, അതിരന്‍, മാമാങ്കം തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.