റിലീസ് ചെയ്ത് നാല് ദിവസം; ഭ്രമയുഗം നേടിയത് 31 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

Advertisement

കൊടുമണ്‍ പോറ്റി എന്ന മാന്ത്രികന്റെ വേഷത്തില്‍ മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 31 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ചിത്രം വന്‍ ഹിറ്റാണ്. വിദേശരാജ്യങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായെന്ന് നിര്‍മാതാക്കളും ട്വീറ്റ് ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം ഭാഷയില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റിക്കൊണ്ടുള്ള ഭ്രമയുഗം റിലീസിന് എത്തുകയാണ്. 23ന് ചിത്രം തെലുങ്കില്‍ എത്തും.
കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കളക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.

Advertisement