രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമ വിടാന്‍ തീരുമാനിച്ച വിജയ്യുടെ ഡബിള്‍ റോളില്‍ എത്തുന്ന ‘ദ ഗോട്ടി’ലെ ഗാനങ്ങളുടെ റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ട്

Advertisement

വിജയ് ഡബിള്‍ റോളിയില്‍ എത്തുന്ന ചിത്രം ‘ദ ഗോട്ടി’ലെ ഗാനങ്ങളുടെ റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഗാനങ്ങളുടെ റൈറ്റ്‌സ് 28 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളായ ബോക്‌സ് ഓഫ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോളിവുഡിലെ ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത്. ഏത് കമ്പനിയാണ് പാട്ടുകളുടെ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമ വിടാന്‍ തീരുമാനിച്ച വിജയ്യുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ദ ഗോട്ട്.
വെങ്കട് പ്രഭു ആണ് ചിത്രത്തിന്റെ സംവിധാനം. മകനും അച്ഛനുമായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. ശ്രീലങ്കയിലും ഇസ്താംബുളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ പൂര്‍ത്തിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.