‘ആട് 3’… ഷാജിപാപ്പന്റെയും പിള്ളേരുടെയും പുതിയ അപ്‌ഡേഷന്‍ മാര്‍ച്ച് 16ന്

Advertisement

മലയാളി പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്ത ജയസൂര്യ ചിത്രമാണ് ‘ആട്’. ആദ്യ ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കേണ്ടി വന്നതെങ്കിലും രണ്ടാം ഭാഗം ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പുത്തന്‍ അപ്ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ മാര്‍ച്ച് 16ന് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആട് 3’. ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം ചിത്രം 3ഡിയില്‍ എത്തുമെന്നാണ് നിര്‍മാതാവ് വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവല്‍ പറഞ്ഞിരുന്നത്. എന്തായാലും ഇപ്പോള്‍ പുതിയ അപ്ഡേറ്റിനായി പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്.
ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരില്‍ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Advertisement