ആടുജീവിതം…. നജീബായി നിറഞ്ഞാടി പൃഥ്വിരാജ്… ട്രെയിലര്‍ റിലീസായി

Advertisement

ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലെത്തുന്ന ആടു ജീവിതത്തിന്റെ ട്രെയിലര്‍ റിലീസായി. എ.ആര്‍. റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയമാകുവാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
2018ല്‍ ആരംഭിച്ച ആടു ജീവിതത്തിന്റെ ചിത്രീകരണം എട്ട് വര്‍ഷത്തോളം തുടര്‍ന്നു. കഴിഞ്ഞ ജൂലായ് 14നാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബ് ആകുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. നജീബായി നിറഞ്ഞാടുകയാണ് പൃഥ്വിരാജ്. ആടുജീവിതം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.