മലയാളത്തിലെ എക്കാലത്തേയും മികച്ച വായനാനുഭവങ്ങളിലൊന്നായി പേരുകേട്ട ആടുജീവിതം ഈ മാസം 28 ന് തീയറ്ററുകളിൽ എത്തും. പാൻ ഇന്ത്യ റീലിസാണ് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്തതാണ് സിനിമ.
ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ആവിസ്മരണിയമായ ദൃശ്യ വിരുന്നാണ് സിനിമ പ്രേമികളെ കാത്ത് ഇരിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ബെന്ന്യാമിൻ മലയാളികൾക്ക് അക്ഷരങ്ങളിലൂടെ പരിചയപ്പെടുത്തിയ
നജീബും ആടുജീവിതവും വെള്ളിത്തിരയിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. 10 വർഷത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ.ആടുജീവിതം എന്ന നോവൽ അതേപടി പകർത്തുകയല്ല ചെയ്തിട്ടുള്ളത് എന്ന് സംവിധായകൻ ബ്ലെസി.സാക്ഷാൽ എ ആർ റഹ്മാന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗാനങ്ങൾ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയെന്ന് എ ആർ റഹ്മാൻ പറഞ്ഞു. മലയാളം തനിക്ക് എന്നും
പ്രിയപ്പെട്ടത്. നടൻ എന്നതിനപ്പുറം ഒരു മനുഷ്യൻ എന്നനിലയിലാകും ആടുജീവിതം സ്വാധിനിക്കുക എന്ന് പൃഥ്വിരാജ്. അമല പോളാണ് ചിത്രത്തിലെ നായിക. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി , ശബ്ദമിശ്രണം. വിദേശതാരങ്ങളും ചിത്രത്തിലുണ്ട്. ലോകസിനിമയ്ക്ക് മുന്നിൽ മലയാളം വീണ്ടും തല ഉയർത്തുകയാണ് ആടുജീവിതം.