ഇനി അങ്ങോട്ട് “ആടുകാലം”…പാപ്പനും പിള്ളേരും വരുന്നു…

Advertisement

മലയാള സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ജയസൂര്യയും മിഥുൻ മാനുവൽ തോമസും. ആടിന്റെ മൂന്നാം ഭാ​ഗത്തെ ക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് . ആട്ടിൻ കുട്ടികളെ എടുത്തു നിൽക്കുന്ന ജയസൂര്യയേയും മിഥുൻ മാനുവൽ തോമസിനേയും വിജയ് ബാബുവിന്റേയും ചിത്രവും പോസ്റ്റ് ചെയ്തിരിക്കുകയാണ്.
പാപ്പനും പിള്ളേരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് “ആടുകാലം” എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.