നടികര്‍ ആയി തിളങ്ങാന്‍ ടൊവിനോ….നടികറിന്റെ ടീസര്‍ എത്തി….. നായിക ഭാവന

Advertisement

നടന്‍ ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം നടികറിന്റെ ടീസര്‍ എത്തി. വിവിധ വേഷപ്പകര്‍ച്ചയില്‍ സ്‌ക്രീനില്‍ വന്നുപോകുന്ന ടൊവിനോയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. നടന്‍ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഭാവനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മെയ് മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.