ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും

Advertisement

ഇന്നലത്തെ കൊല്‍ക്കത്ത-ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തില്‍ ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും എത്തിയത് ആരാധകരെ ആവേശത്തിലാക്കി. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തന്‍ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധികയാണ്.
സഹോദരന്‍ മിഥുന്‍ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയില്‍ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോനിയുടെ കടുത്ത ആരാധികയായ താരം ഇന്‍സ്റ്റഗ്രാമിലൂടെ ധോനിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.