ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌കര്‍’ ടീസര്‍ പുറത്ത്…

Advertisement

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ‘ലക്കി ഭാസ്‌കര്‍’ ടീസര്‍ പുറത്ത്. ബാങ്ക് കാഷ്യറായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. വലിയൊരു സമ്പത്ത് സമ്പാദിക്കാനുള്ള ഭാസ്‌കറിന്റെ അസാധാരണ യാത്രയാണ് ടീസര്‍ പിന്തുടരുന്നത്.
മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘ലക്കി ഭാസ്‌കര്‍’ പ്രേക്ഷകരിലേക്ക് എത്തുക. ദുല്‍ഖല്‍ വീണ്ടുമൊരു പാന്‍ ഇന്ത്യന്‍ സിനിമയുമായി എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കി അറ്റ്ലൂരി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയെഴുതിയതും.
ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്.

https://youtu.be/6EEtCyD7O1w?si=2EeHOBLfiCs4bDcV