അന്‍പത് കോടിയിലേക്ക് ആവേശം….

Advertisement

കൊച്ചി: ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായി ഫഹദ് ഫാസില്‍ എത്തിയ ‘ആവേശം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്ഷന്‍ 48 കോടിയാണ്. തുടര്‍ച്ചയായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളില്‍ കളക്ഷനാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്.
‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് ചെയ്ത ദിവസം ചിത്രം കേരളത്തില്‍ നിന്നും 3.5 കോടി വാരി. ആഗോള കളക്ഷന്‍ ദിവസത്തില്‍ പത്ത് കോടിയെന്ന നിലയ്ക്കാണ് കണക്കുകള്‍ പോകുന്നത്. ഞായറാഴ്ച മാത്രം ആഗോള കലക്ഷന്‍ 11 കോടിയായിരുന്നു. തമിഴ്നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.