ഈ രംഗണ്ണന് എന്തോരം കഴിവാ… വൈറൽ ആയി ആവേശത്തിലെ രംഗണ്ണന്റെ കരിങ്കാളി ടീസർ

Advertisement

ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം തീയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി മുന്നേറുകയാണ്. എന്നാൽ ഇപ്പോള്‍ വൈറലാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറാണ്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്റെ കഴിവുകള്‍ പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ.
ഒരുകാലത്ത് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റീലായിരുന്നു കരിങ്കാളി റീല്‍ അവതരിപ്പിക്കുന്ന രങ്കനെയാണ് ടീസറില്‍ കാണുന്നത്. രങ്കന്‍ ചേട്ടന്റെ കഴിവുകളെക്കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. ഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനം താരം ആലപിക്കുന്നതും കാണാം. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ് ടീസര്‍.