രജനീകാന്ത് ചിത്രം ‘കൂലി’ക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്

Advertisement

രജനികാന്ത് ചിത്രം ‘കൂലി’ സിനിമയ്ക്കെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറിൽ ഉപയോഗിച്ചു എന്നതാണ് പരാതി.

ഏപ്രിൽ 22-നാണ് ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ടീസർ പുറത്തുവിട്ടത്. വലിയ സ്വീകാര്യത നേടിയ ടീസർ യൂട്യൂബിൽ മാത്രം കണ്ടിരിക്കുന്നത് ഒന്നര കോടി പ്രേക്ഷകരാണ്. ടീസറിലെ രജനികാന്തിന്റെ മാസിനെ ഹൈപ്പിലെത്തിക്കാൻ അനിരുദ്ധിന്റെ ബിജിഎം സ്കോറിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ സ്കോർ ‘തങ്കമകൻ’ എന്ന സിനിമയ്ക്ക് വേണ്ടി ”വാ വാ പക്കം വാ” എന്ന ഇളയരാജ ഒരുക്കിയ പാട്ട് പുനസൃഷ്ടിച്ചതാണ്. പാട്ടിലെ ”ഡിസ്കോ ഡിസ്കോ” എന്ന ഭാഗമാണ് കൂലി ടൈറ്റിൽ ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.

Advertisement