ജയ് വിവാഹിതനായോ… ? ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു…

Advertisement

സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ മലയാളിക്ക് ഏറെ സുപരിചിതനായ തെന്നിന്ത്യന്‍ താരമാണ് ജയ്. ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭഗവതിയായിരുന്നെങ്കിലും നടനന്നെ നിലയില്‍ ജയ്യിനെ അടയാളപ്പെടുത്തിയത് ശശികുമാറിന്റെ സുബ്രഹ്മണ്യപുരമായിരുന്നു. മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു.
ഇപ്പോള്‍ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. നടി പ്രഗ്യനാഗ്രയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. ‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്ന് ക്യാപ്ഷനോടെ പ്രഗ്യ പങ്കുവച്ച ചിത്രം ജയ് സ്റ്റോറിയാക്കുകയായിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.
ഇരുവരുടെ കൈയിലും പാസ്‌പോര്‍ട്ടുമുണ്ട്. പ്രഗ്യയുടെ കഴുത്തില്‍ താലിമാലയും കാണാം. എന്നാല്‍ ഇത് സിനിമ ചിത്രീകരണമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പ്രഗ്യ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു. ധ്യാന്‍ ശ്രീനിവാസനായിരുന്നു നായകന്‍.
ജയ് വിവാഹിതനായിരുന്നില്ല. ജയിയും നടി അഞ്ജലിയും തമ്മില്‍ ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്നും. ഇരുവരും ലീവിംഗ് ടുഗതര്‍ ആയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രാജ റാണി കാലത്ത് നയന്‍താരയുമായി ചേര്‍ത്ത് ചില ഗോസിപ്പുകളും ജയിയുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യധാര ചലച്ചിത്രങ്ങളില്‍ വലിയ സാന്നിധ്യമല്ല ജയ് എന്നു തന്നെ പറയാം.