മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം ‘കണ്‍മണി അന്‍പോട് കാതലന്‍’…. വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

Advertisement

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സം​ഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ഉപയോ​ഗിച്ചതിനാണ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. ​ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നുമാണ് ഇളയരാജ പറയുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ​ഗാനം മഞ്ഞുമ്മൽ ബോയ്സിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് പറയുന്നത്.
കമൽഹാസനെ നായകനാക്കി സന്താന ഭാരതി സംവിധാനം ചെയ്ത ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. മഞ്ഞുമ്മല്‍ ബോയ്‌സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ​ഗാനമാണ്. മലയാളത്തിൽ ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു.