‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയില്‍ എത്തുന്നു

Advertisement

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം ഒടിടിയില്‍. ജൂണ്‍ 7 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ എത്തുന്നത്.
നിവിന്‍ പോളി തകര്‍ത്താടിയ ചിത്രത്തില്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയ വന്‍ താരനിരയാണ് അണിനിരന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിര്‍മ്മിച്ചത്.

Advertisement