അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ ലിറിക്കൽ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു

Advertisement

അല്ലു അർജുൻ ചിത്രം പുഷ്പ 2 വിലെ സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
​ഗാനരം​ഗം ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന അല്ലു അർജുനേയും രശ്മികയേയുമാണ് വിഡിയോയിൽ കാണുന്നത്. രശ്മിക ​ഗാനത്തിന്റെ വരികളും ഡാൻസും പഠിക്കുകയാണ്. ‘സാമി’ ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഡാൻസ് സ്റ്റെപ് പ്രാക്ടീസ് ചെയ്യുന്നതും കാണാം.
ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ബംഗാളി പതിപ്പുകൾ റിലീസ് ആയി. ശ്രേയ ഘോഷാലാണ് എല്ലാ പതിപ്പുകൾക്കും ശബ്ദം നൽകിയിരിക്കുന്നത്. ഗണേശ് ആചാര്യയാണ് കൊറിയോഗ്രഫി. ​ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2024 ആഗസ്റ്റ്‌ 15ന് തിയറ്ററിൽ എത്തും.

Advertisement