മൂക്കുത്തി അമ്മന്‍ 2… നയന്‍താരയ്ക്ക് പകരം തൃഷ

Advertisement

ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണന്‍ സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടിയ ഫാന്റസി കോമഡിയായെത്തിയ ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മൂക്കുത്തി അമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി നയന്‍താരയാണ് ചിത്രത്തിലെത്തിയത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നയന്‍താരയ്ക്ക് പകരം തൃഷ ആയിരിക്കും മൂക്കുത്തി അമ്മനാവുക എന്നാണ് പുറത്തു വരുന്ന വിവരം. 2020 ല്‍ ആണ് മൂക്കുത്തി അമ്മന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഉര്‍വശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement