അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

Advertisement

ബോളിവുഡ് താരജോഡികളായ അര്‍ജുന്‍ കപൂറും മലൈക അറോറയും അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിനൊടുവില്‍ വേര്‍പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെയാണ് പിരിയുന്നതെന്നും ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലേക്ക് വലിച്ചിഴക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 1998-ല്‍ വിവാഹിതരായ അര്‍ബാസിനും മലൈകയ്ക്കും അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.
തന്നേക്കാള്‍ 12 വയസ് കുറവുള്ള അര്‍ജുനെ പ്രണയിക്കുന്നതിന്റെ പേരില്‍ മലൈക സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പ്രായക്കൂടുതലുള്ള സ്ത്രീ ചെറുപ്പക്കാരനെ പ്രണയിച്ചാല്‍ വിമര്‍ശിക്കുന്നത് സ്ത്രീവിരുദ്ധ നിലപാടാണെന്നും മലൈക നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisement