താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് പദവിയില്‍ മൂന്നാം തവണയാണ് വീണ്ടും മോഹന്‍ലാല്‍ എത്തുന്നത്. മല്‍സരത്തിനായി മൂന്നുപേര്‍ കൂടി പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല എന്നിവരാണ് പിന്‍വാങ്ങിയത്. മത്സരം ഒഴിവായത് മറ്റ് അംഗങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടാകും.
അതേസമയം, മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന ധാരണയിലാണ് പത്രിക നല്‍കിയതെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു. മല്‍സരിക്കുമെന്ന് ഉറപ്പായപ്പോള്‍ പിന്മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ട്രഷറര്‍ പദവിയിലേക്ക് ഉണ്ണിമുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു താരം. നടന്‍ സിദ്ദീഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി മുകുന്ദന്‍ ഈ സ്ഥാനത്തെത്തുന്നത്. ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.
ജഗദീഷ്, ജയന്‍. ആര്‍ (ജയന്‍ ചേര്‍ത്തല), മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മല്‍സരിക്കുന്നു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.
പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും നാമനിര്‍ദേശപത്രിക നല്‍കി.
Home Lifestyle Entertainment ‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍; ട്രഷറര്‍ പദവിയില്‍ ഉണ്ണിമുകുന്ദന്‍